Normal Male Sruthi - C
Normal Female Sruthi - G#
Alternating between C & G#
ആദ്യം മുകളില്‍ കൊടുത്തിരിക്കുന്ന രണ്ടു ശ്രുതികളും ഒന്നു മാറി മാറി കേട്ടു് നോക്കു.
കേട്ടല്ലോ. രണ്ടും തമ്മില്‍ വെത്യാസം കേള്‍ക്കുന്നില്ലേ. ഇനി താഴെ കൊടുത്തിരിക്കുന്ന വിവരണം വായിക്കൂ.
താഴെ ഹര്‍മോണിയ കട്ടകള്‍ നോക്കുക
ഹാര്‍മോണിയത്തില്‍ ഒരു സ്ഥായിയുടെ അടിസ്ഥാനഘടന - ആദ്യം മൂന്നു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഒരോ കറുത്ത കട്ടകള്‍. അതിനു ശേഷം നാലു് വെളുത്ത കട്ടകള്‍ അവയ്ക്കിടയില്‍ ഓരോ കറുത്ത കട്ടകള്‍. അങ്ങിനെ 3+2+4+3=12 കട്ടകള്‍, അധവാ സ്വരസ്ഥാനങ്ങള്‍. അങ്ങിനെ പന്ത്രണ്ടു് ശ്രുതിസ്ഥാനങ്ങള്‍. ഇതു പോലെ മൂന്നു് സെറ്റു് ചേരുമ്പോള്‍ മൂന്നു സ്ഥായി. ഹര്‍മ്മോണിയത്തില്‍ മൂന്നു് സ്ഥായിയിലുള്ള കട്ടകള്‍ ഉണ്ടു്.
ആദ്യത്തെ വെള്ളക്കട്ട സ മുതല്‍ ഏഴാമത്തെ വെള്ളക്കട്ട നി വരെ മന്ത്രസ്ഥായി (കീഴു്സ്ഥായി). എട്ടാമത്തെ വെള്ളക്കട്ട മദ്ധ്യസ്ഥായി സ മുതല്‍ പതിനാലാമത്തെ വെള്ളക്കട്ട അടുത്ത നി വരെ മദ്ധ്യസ്ഥായി. പതിനഞ്ചാമത്തെ വെള്ളക്കട്ട താരസ്ഥായി സ മുതല്‍ ഇരുപത്തിഒന്നാമത്തെ വെള്ളക്കട്ട നി വരെ താരസ്ഥായി (മേല്‍സ്ഥായി).
ശ്രുതിസ്ഥാനം എന്നാല്‍ സൂക്ഷമായു് വ്യക്തമാമായി വേര്‍തിരിച്ചു് കേള്‍ക്കാവുന്ന ഏറ്റവും ചെറിയ നാദവിശേഷം അധവാ സ്വരങ്ങളുടെ സ്ഥാനം അധവാ ഇടവേളകള്‍. ഭാരതീയസംഗീതത്തില്‍ 12 സ്വരസ്ഥാനങ്ങള്‍ അധവാ ശ്രുതിസ്ഥാനങ്ങള്‍. 12 ശ്രുതികള്‍ ഒരു സ്വരസ്ഥായിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സപസ ചേര്‍ത്തു് മീട്ടുന്ന അഷ്ടസ്വരങ്ങള്‍ അധവാ Octave ഹര്‍മോണിയത്തിലോ, തംബുരുവിലോ, ശ്രുതിപ്പെട്ടിയിലോ മീട്ടിക്കൊണ്ടു് പാടുന്ന ആളിന്റെ സ്വരം ഷഡു്ജത്തിലും പഞ്ചമത്തിലും അടിസ്ഥാനമായി ഉച്ചരിച്ചു് സ്വരം ക്രമപ്പെടുത്തി പാടുമ്പോള്‍ ശ്രുതി ചേര്‍ത്തു് പാടുക എന്നു പറയും.
ഇനി സപസ എവിടെ നിന്നു തുടങ്ങണം. പൊതുവേ പുരുഷന്മാര്‍ക്കു് ഒന്നാം കട്ടയ്ക്കും സ്ത്രീകള്‍ക്കു് അഞ്ചരക്കട്ടയ്ക്കും ആണു് പ്രകൃതി നിശ്ചയിച്ചിരിക്കുന്നതു്. ശ്രുതിസ്ഥാനങ്ങള്‍ മാറ്റമില്ലാത്ത ഹര്‍മോണിയ ശ്രുതിപ്പെട്ടി തന്നെ ആണു് ശ്രുതി ചേര്‍ക്കാന്‍ ഉത്തമം. അതില്‍ ഒന്നാം കട്ട സപസ പിടിക്കുന്നതു് മധ്യസ്ഥായി സ യും പ യും താരസ്ഥായി സ യും. അഞ്ചരക്കട്ടയ്ക്കു് പിടിക്കുക എന്നു പറയുന്നതു് സ എന്നതു് ഹര്‍മോണിയത്തിന്റെ അഞ്ചാമത്തെ വെള്ളക്കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയില്‍ തുടങ്ങി, പ എന്നതു് എട്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും മേല്‍സ്ഥായി സ എന്നതു് പന്ത്രണ്ടാമത്തെ കട്ടയ്ക്കു് ശേഷം വരുന്ന അരക്കട്ടയായ കറുത്ത കട്ടയും. ഇതേ രീതിയില്‍ 12 ശ്രുതികളില്‍ ഏതു് ശ്രുതിയും ഹര്‍മോണിയത്തില്‍ വായിക്കാന്‍ കഴിയും.
പക്ഷെ മറ്റു വാദ്യോപകരണങ്ങള്‍ക്കു് അവ വായിക്കുന്നതിനു മുന്നോടിയായി ശ്രുതി ചേര്‍ക്കേണ്ടതായു് ഉണ്ടു്. ശ്രുതി ചേര്‍ക്കുമ്പോള്‍ സപസ എന്നതു് ആവശ്യം ഉള്ള ശ്രുതിയില്‍ ചേര്‍ത്തു വായിക്കുക തന്നെ. ശ്രുതി മാറ്റി വായിക്കേണ്ടി വരുമ്പോള്‍ ഉപകരണം വീണ്ടും ആദ്യം മുതല്‍ തന്നെ വീണ്ടും വീണ്ടും ശ്രുതി ചേര്‍ത്തു റ്റ്യൂണ്‍ ചെയ്യേണ്ടിയിരിക്കുന്നു.
No comments:
Post a Comment