ശ്രീകൃഷ്ണഭക്തന്‍
ഗീതാഗോവിന്ദത്തിന്റെ രചയിതാവു്. 24 ഗാനങ്ങള്‍ അടങ്ങിയതാണിതു്. ഓരോ ഗാനത്തിനും പല്ലവിയും എട്ടു് ചരണങ്ങള്‍ വീതവും. അതിനാല്‍ ഇതിനു് അഷ്ടപദിയെന്നും പേരുണ്ടു്. അഷ്ടപദിയെഴുതുന്നതിന്നിടയില്‍ ഒരു ഭാഗത്തു് രാധയുടെ കാല്‍ കൃഷ്ണന്റെ ശിരസ്സില്‍ വെക്കാന്‍ പറയുന്ന ഭാഗം വന്നപ്പോള്‍ ജയദേവന്‍ എഴുതിയതു് വെട്ടിയിട്ടു് എണ്ണതേച്ചു കുളിക്കാന്‍ പോയി. ആ തക്കത്തില്‍ സാക്ഷാല്‍ ശ്രീകൃഷ്ണന്‍ വന്നു് വെട്ടി ആയതു് വീണ്ടും എഴുതിച്ചേര്‍ത്തൊന്നൊരു കഥയുണ്ടു്.
ജയദേവന്‍ കൊട്ടാരം കവിയായിരുന്നു. മരിച്ചു പോയ ഭാര്യയെ അഷ്ടപതിപാടി പുനര്‍ജീവിപ്പിച്ചതിനാല്‍ അഷ്ടപദിക്കു് സഞ്ജീവനി എന്നും പേരുണ്ടു്.
ജയദേവന്‍ രചിച്ച രീതിയില്‍ നിന്നും മാറി തെന്നിന്ത്യന്‍ ഭാഷയിലേക്കു് വിവര്‍ത്തനം ചെയ്ത രീതിയിലാണു് അഷ്ടപദി ഇന്നു് പാടി വരുന്നതു്. ഈ വിവര്‍ത്തനത്തിനു് കാരണഭൂതനായതു് ചെമ്മാങ്കുടി ശ്രീനിവാസയ്യര്‍ ആണു്.
No comments:
Post a Comment