താളത്തിനു് കാലപ്രമാണങ്ങള്‍ പത്തു തരം. കാലം, മാര്‍ഗ്ഗം, ക്രിയ, അംഗം, ജാതി, ഗ്രഹം, കല, ലയം, യതി, പ്രസ്താരം എന്നു്. ഇവ വിശദമായി മറ്റു പേജുകളിലായി വിവരിച്ചിട്ടുണ്ടു്
താളം പിടിക്കുന്ന രീതി
പാടുമ്പോള്‍ താളം ക്രമമായിരിക്കാന്‍ ഇടത്തെ ഉള്ളംകയ്യില്‍ അല്ലെങ്കില്‍ വലതു തുടയില്‍ വലതു കൈ ഉപയോഗിച്ചു് അടിക്കുന്ന രീതി ആണു് സാധാരണയായി ഉപയോഗിക്കാറു് . എന്നിരുന്നാലും കൈവിരലുകള്‍ എണ്ണിയും, വിരലുകള്‍ ഞൊടിച്ചും താളം പിടിക്കാം.
ആദ്യം പറഞ്ഞ രീതിയ്ക്കു് കൈവെള്ള ഉപയോഗിച്ചു് അടിയ്ക്കുന്നതിനു അടയാളം X എന്നും, കൈയുടെ പുറം വശം അടിക്കുന്നതിനു് V എന്നും വിരലുകള്‍ എണ്ണുന്നതിനു് 1,2,3,4 എന്നും എഴുതും.
ഉദാഹരണത്തിനു് ആദി താളത്തില്‍ താളം പിടിക്കുന്ന ക്രമം
അടി 1 2 3 അടി വീശു് അടി വീച്ചു്
X 1 2 3 X V X V
അക്ഷരകാലം 4 2 2 = 8
മറ്റു താളങ്ങളില്‍ ഇതിന്റെ രീതി മാറും.
ഇതില്‍ ചില ക്രിയകള്‍ നിശ്ശബ്ദവും ചിലതു് ശബ്ദം ഉളവാക്കുന്നതുമാണു്.
വലതു കൈകൊണ്ടു് അടിക്കുന്നതും വിരല്‍ ഞൊടിക്കുന്നതും സശബ്ദക്രിയകള്‍.
വിരലെണ്ണുന്നതും കൈ വീശുന്നതും നിശ്ശബ്ദക്രിയകള്‍.
ഇവയ്ക്കെല്ലാം പ്രത്യേകം പേരുകള്‍ ഉണ്ടു്
എട്ടു തരം രീതികള്‍ - മാര്‍ഗ്ഗക്രീയാഷ്ടകങ്ങള്‍
ആവാപം - വീരലുകള്‍ ഒരോന്നായി മടക്കുക
വിക്ഷേപം - മടക്കിയ വിരലുകള്‍ നിവര്‍ത്തുക
നിഷ്ക്രമം - കൈ വലത്തോട്ടു് വീശുക
പ്രവേശം - കൈ ഇടത്തേട്ടു് വട്ടം ചുറ്റി കീഴു്പ്പോട്ടു് അടിക്കാന്‍ പ്രവേശിക്കുക
ധ്രുവം - വിരല്‍ ഞൊടിക്കുക
ശമ്യം - വലതുകൈ ഇടതുഉള്ളംകയ്യില്‍ അടിക്കുക
താലം - ഇടതുകൈ വലതുഉള്ളംകയ്യില്‍ അടിക്കുക
സന്നിപാതം - രണ്ടു കയ്യും പൊക്കി മുന്‍വശത്തു നീട്ടി കൂട്ടിയടിക്കുക
ദേശീയക്രിയാഷ്ടകങ്ങള്‍
ധ്രുവകം - വിരലുകള്‍ നിശ്ശബ്ബമായി ഉരയ്ക്കുക
സര്‍പ്പിണി - കൈ ഇടത്തോട്ടു് വീശുക
കൃഷം - ഇടത്തു നിന്നു് വലത്തോട്ടു് കൈ വീശുക
പത്മിനി - കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് കൈ താഴോട്ടു് വീശുക
വിസര്‍ജ്ജിതം - കൈ പുറത്തോട്ടു് മലര്‍ത്തുക
വിക്ഷിപ്തം - കൈവിരലുകള്‍ എല്ലാം ചേര്‍ത്തു മടക്കുക
പതാകം - കൈ മോല്‍പ്പോട്ടു് പൊക്കുക
പതിതം - കൈ കീഴ്പ്പോട്ടു് കൊണ്ടു വരുക
No comments:
Post a Comment