൧൭൬൭ - ൧൮൪൭ തഞ്ചാവൂര്‍.
സംഗീതതൃമൂര്‍ത്തികളില്‍ ഒരാള്‍.
(മുത്തുസ്വമിദീക്ഷിതരും ശ്യാമശാസ്ത്രികള്‍ക്കുമൊപ്പം)
പഞ്ചരത്നകൃതികള്‍ ഇദ്ദേഹത്തിന്റേതാണു്.
ശ്രീരാമനെ പുകഴു്ത്തി അനേകം കൃതികള്‍ രചിച്ചു. സംഗീതത്തിന്റെ ശാസ്തീയ വശത്തെക്കാള്‍ ഇദ്ദേഹം പ്രാധാന്യം നല്‍കിയതു് ഭക്തികീര്‍ത്തനങ്ങള്‍ക്കായിരുന്നു. തഞ്ചാവൂര്‍ രാജാവു് വാഗ്ദാനം ചെയ്ത സമ്പത്തെല്ലാം തിരസ്ക്കരിച്ചു് രാമഭക്തനായി തുടരാന്‍ ആഗ്രഹിച്ച ആള്‍. ൨൪൦൦൦ ത്തോളം ശ്രീരാമസ്തുതികീര്‍ത്തനങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ടെന്നാണു് പറയുന്നതു്.
ഇദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി തഞ്ചാവൂരില്‍ ആണ്ടു് തോറും നടത്തുന്ന ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ സംഗീതജ്ഞര്‍ പലദേശത്തുനിന്നും എത്താറുണ്ടു്
No comments:
Post a Comment