Saturday, November 20, 2010
ഹാര്‍മോണിയം
കര്‍ണ്ണാടക സംഗീതം പഠിക്കാന്‍ തുടങ്ങുന്നവര്‍ക്കു് ശ്രുതിശുദ്ധമായി ചേര്‍ന്നു് പാടി പഠിക്കാന്‍ നല്ല ഒരു സംഗീതോപകരണം തന്നെ.
ഇതിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ ശ്രുതി റ്റ്യൂണ്‍ ചെയ്യേണ്ട ആവശ്യം ഇല്ല എന്നതു് തന്നെ. 12ശ്രുതിസ്ഥാനങ്ങളായു് മൂന്നു സെറ്റു് സ്ഥായി ആണിതിനുള്ളതു്. പഴയ തരം ഹര്‍മോണിയത്തില്‍ മദ്ധ്യസ്ഥായി ഒന്നാം കട്ട ശ്രുതിയില്‍ ആണു് അതായതു് C എന്ന ആംഗലേയ രീതിയില്‍ ആണു് ശൃഷ്ടിച്ചിരിക്കുന്നതു്. ഇവിടെ ശ്രുതി മാറി പാടുമ്പോള്‍ കട്ടകളുടെ ക്രമം മൊത്തം മാറ്റി വായിക്കേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഹര്‍മോണിയത്തില്‍ ഇതേ ക്രമത്തില്‍ ശ്രുതി മാറ്റി വായിക്കാനുള്ള സംവിധാനം ഉണ്ടു്.
ശ്രുതികള്‍ ഉറച്ചതായതിനാലുള്ള ബുദ്ധിമുട്ടു് ഉള്ള ഒരു കാര്യം ഗമഗം വരുത്താനും ആരോഹാവരോഹണങ്ങള്‍ ഒഴുകി ചേര്‍ക്കാനും ബുദ്ധിമുട്ടാണു് എന്നതു് തന്നെ. അതിനാല്‍ മിക്കപ്പോഴും ഗായകര്‍ ശ്രുതി ഉറച്ചു കഴിഞ്ഞാല്‍ ഹാര്‍മോണിയത്തെ തള്ളിപ്പറയുന്ന ഒരു പ്രവണതയുണ്ടു്.
എന്നാല്‍ പാടുന്നതിനു് മുമ്പു് ഇതു് റ്റ്യണ്‍ ചെയ്യേണ്ട ആവശ്യമില്ലാത്തതിനാല്‍ ഇതൊരു ജനകീയ വാദ്യോപകരണമായി അംഗീകാരം നേടി. സംഗീത വാസനയുണ്ടെങ്കിലും അതു് അഭ്യസിച്ചിട്ടില്ലാത്തവര്‍ക്കും ഇതുപയോഗിക്കാന്‍ മറ്റു വാദ്യോപകരണങ്ങളെ അപേക്ഷിച്ചു് എളുപ്പമാണു്.
Subscribe to:
Post Comments (Atom)
No comments:
Post a Comment