സപ്തസ്വരങ്ങള്‍ എന്നാല്‍ ഏഴു് സ്വരങ്ങള്‍.
സ, രി, ഗ, മ, പ, ധ, നി. (ഉത്ഭവം അറിയാന്‍ ചരിത്രം താള്‍ നോക്കുക)
സ എന്നാല്‍ ഷഡു്ജം, രി എന്നാല്‍ ഋഷഭം, ഗ എന്നാല്‍ ഗാന്ധാരം, മ എന്നാല്‍ മധ്യമം, പ എന്നാല്‍ പഞ്ചമം, ധ എന്നാല്‍ ധൈവതം, നി എന്നാല്‍ നിഷാദം. (ആംഗലേയഭാഷാസംഗീതത്തില്‍ ഇവയുടെ പേരു് do, re, me, fa, so, la, ti എന്നുണ്ടെങ്കിലും അവയ്ക്കു് കര്‍ണ്ണാടകസംഗീതസപ്തസ്വരങ്ങള്‍ക്കു് ലഭിച്ച പ്രചുരപ്രചാരമില്ല). കര്‍ണ്ണാടകസംഗീത പാഠപുസ്തകങ്ങളില്‍ സ്ഥായി തിരിച്ചറിയാനായി കീഴു്സ്ഥായി അധവാ മന്ത്രസ്ഥായിസ്വരങ്ങള്‍ക്കു് അക്ഷരത്തിനടിയിലും മേല്‍സ്ഥായി അധവാ താരസ്ഥായി സ്വരപ്രയോഗങ്ങള്‍ക്കു് അക്ഷരത്തിനു മുകളിലും ഒരു കുത്തു് ഇട്ടു് വേര്‍തിരിച്ചെഴുതും. മധ്യസ്ഥായി സ്വരങ്ങള്‍ക്കു് കുത്തിടില്ല.
7 ശുദ്ധസ്വരങ്ങളില്‍ സ യും പ യും അചലസ്വരങ്ങളായതിനാല്‍ അവയ്ക്കു് വകഭേദമില്ല. 12 സ്വരപ്പട്ടികയായ ദ്വാദശപ്പട്ടിക പ്രകാരം മറ്റു 5 സ്വരങ്ങള്‍ക്കും രണ്ടു വകഭേദം വീതം ഉണ്ടു്, കോമളവും തീവ്രവും. അങ്ങിനെ മൊത്തം 12. അതല്ല, ഇതിനിടയില്‍ വേറേയും സ്വരങ്ങലുണ്ടു് എന്നു വാദിക്കുന്നവര്‍ കൊണ്ടുവന്ന ക്രമം ആണു് ഷോഡശസ്വര പട്ടിക. അതു് പ്രകാരം സ്വരങ്ങള്‍ 16 ആണു്. ഇവിടെ മ ഒഴികേ മറ്റു് സ്വരങ്ങള്‍ക്കു് ഓരോന്നിനും ഒരു വകഭേദം കൂടി കല്‍പ്പിച്ചിട്ടുണ്ടു്. എന്നിരുന്നാലും അവയില്‍ ചില സ്വരങ്ങള്‍ തമ്മില്‍ സാമ്യമുള്ളതിനാല്‍ വാസ്തവത്തില്‍ മൊത്തം ശ്രുതിസ്ഥാനങ്ങള്‍ 12ല്‍ ഒതുങ്ങും.
സ്വരസ്ഥാനം സ്വരം
1. ഷഡു്ജം
2. ശുദ്ധഋഷഭം
3. ചതുര്‍ശ്രുതിഋഷഭം
3. ശുദ്ധഗാന്ധാരം
4. ഷഡു്ശ്രുതിഋഷഭം
4. സാധാരണഗാന്ധാരം
5. അന്തരഗാന്ധാരം
6. ശുദ്ധമധ്യമം
7. പ്രതിമദ്ധ്യമം
8. പഞ്ചമം
9. ശുദ്ധധൈവതം
10. ചതുര്‍ശ്രുതിധൈവതം
10. ശുദ്ധനിഷാദം
11. ഷഡു്ശ്രുതിധൈവതം
11. കൈശികിനിഷാദം
12. കാകളിനിഷാദം
ഇവയില്‍ ഒരേ അക്കം ആവര്‍ത്തിച്ചെഴുതിയിരിക്കുന്നവ വാസ്തവത്തില്‍ ഒരേ സ്ഥാനത്തെ സ്വരം തന്നെയാണു്. ആയതിനാല്‍ ഈ ജോഡികളില്‍ ഒന്നു മാത്രമേ ഒരു രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു.
No comments:
Post a Comment