൧൮൧൫ - ൧൮൯൨
ജനനം - പാലക്കാടു് നൂര്‍ണി എന്ന ഗ്രാമത്തില്‍.
അച്ഛനമ്മമാര്‍ ചെറുപ്പത്തിലേ മരിച്ചതു് കാരണം ഗുരുവായൂരില്‍ അമ്മാവന്റെ അടുത്താണു് വളര്‍ന്നതു്. ചെറുപ്പത്തില്‍ തന്നെ ഗുരുവായൂര്‍ വരുന്ന പല സംഗീതജ്ഞരുമായി ഉണ്ടായ സമ്പര്‍ക്കത്തില്‍ ഇദ്ദേഹം നന്നേ ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ പാണ്ഡിത്യം നേടി.
മലയാളത്തിലും സംസ്കൃതത്തിലും കൃതികള്‍ രചിച്ചിട്ടുണ്ടു്. ഗുരുവായൂര്‍ സന്ദര്‍ശ്ശനത്തിനെത്തിയ സ്വാതിനിരുനാള്‍ ഇദ്ദേഹത്തെ തിരുവനന്തപുരത്തു് കൊണ്ടുപോയി ആസ്ഥാനവിദ്വാനായി നിയമിച്ചു.
വീണ, വയലിന്‍, സ്വരബതു് എന്നീ സംഗീതോപകരണങ്ങളില്‍ പ്രാവിണ്യം നേടി.
മനോധര്‍മ്മസംഗീതത്തിലെ താനം പല്ലവി എന്നിവ വിസ്തരിച്ചു പാടാന്‍ സമര്‍ത്ഥനായിരുന്നു.
സരസിജനാഭ എന്ന നാട്ടരാഗത്തില്‍ തുടങ്ങുന്ന ഇദ്ദേഹത്തിന്റെ ഘനരാഗതാനവര്‍ണ്ണം പ്രസിദ്ധമാണു്
No comments:
Post a Comment