
ശ്രുതിമീട്ടാന്‍ ഉപയോഗിക്കുന്നു.
നാലു് കമ്പികള്‍ ആണു് ഇതിനുള്ളതു്. പഞ്ചമം, സാരണ, അനുസാരണ, മന്ദ്രം എന്ന ക്രമത്തിലാണു് ഇതു് മീട്ടുന്നതു്. ബരഡകള്‍ മുറുക്കിയും അയച്ചും ആദ്യം റ്റ്യൂണ്‍ ചെയ്തതിനു ശേഷം മണിക്കായകളില്‍ ആണു് ഫൈന്‍ റ്റ്യൂണ്‍ ചെയ്യുന്നതു്. ആദ്യം റ്റ്യൂണ്‍ ചെയ്യുന്നതു് നടുവിലെ രണ്ടു് കമ്പികളായ താരസ്ഥായി ഷടു്ജം. അതിനു ശേഷം ഇരിക്കുന്ന ആളിന്റെ അടുത്തു് നിന്നു് നാലാമത്തെ കമ്പിയായ മധ്യസ്ഥായിപഞ്ചമം അവസാനമായി ഇരിക്കുന്ന ആളിന്റെ തൊട്ടടുത്തുള്ള കമ്പി മദ്ധ്യസ്ഥായി ഷഡു്ജത്തിലും റ്റ്യൂണ്‍ ചെയ്യണം.
വായിക്കുമ്പോള്‍ ക്രമത്തില്‍ പസസസ എന്നാവും കേള്‍ക്കുക.
No comments:
Post a Comment