Showing posts with label കല്‍പ്പിത സംഗീതം. Show all posts
Showing posts with label കല്‍പ്പിത സംഗീതം. Show all posts

Wednesday, August 29, 2012

ഭരതനാട്ട്യസംഗീതം



ഭരതനാട്യശാസ്ത്രവുമായി ബന്ധിപ്പിക്കാതെ ഈ ഗാനശൈലിയെപ്പറ്റി വിവരിക്കുക അസാധ്യമാണു്.

01. അലാരിപ്പു്:
ഭരതനാട്യത്തില്‍ അലാരിപ്പു് എന്നാല്‍ ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ചു് നൃത്തം തുടങ്ങുന്ന രീതിയാണു്.

02. ജതിസ്വരം:
ഭരതനാട്യത്തിലെ രണ്ടാമത്തെ ഇനമായ ജതിസ്വരം എന്നതു് ഭരതനാട്ട്യനൃത്തസംഗീതവുമായി ബന്ധപ്പെട്ട ഗാനനൃത്ത രീതിയാണു്. നൃത്തരീതിയില്‍ ഇതില്‍ ഭാവാഭിനയം ഇല്ല. ചില രാഗതാളലയത്തില്‍ തില്ലാന പാട്ടുകളൊടൊപ്പം സാഹിത്യമില്ലാതെ സ്വരസഞ്ചയങ്ങളുടെ അകമ്പടിയോടെ ചുവടുകളും മുദ്രകളും മാത്രം പ്രദര്‍ശിപ്പിക്കുന്ന നാട്യ രീതിയാണിവിടെ പ്രയോഗത്തില്‍ വരുന്നതു്. (നൃത്തത്തോടൊപ്പം കാവ്യമോ ഭക്തിഗാനമോ ദേവഗാനമോ ചേരുമ്പോള്‍ അതിനു് ശബ്ദം എന്നു പറയും.) ജതിസ്വരം എന്നാല്‍ അതു് ഒരു സംഗീതകൃതിയാണു്. ഇതില്‍ പല്ലവിയും അനുപല്ലവിയും അടങ്ങിയിരിക്കുന്നു.  പല്ലവി പാടുന്നതു് വിളംബരകാലത്തിലും അനുപല്ലവി ദ്രുതതാളത്തിലും ആണു് ആലപിക്കുന്നതു്. മിക്ക ജതിസ്വരങ്ങളും ആദി, രൂപകം, മിശ്രചാപ്പു് എന്നീ താളങ്ങളിലും ചിലപ്പോള്‍ രാഗമാലികയായും രചിക്കപ്പെട്ടിട്ടുണ്ടു്.

03. ശബ്ദം:
ശൃംഗാരഭാവമാണിവിടെ പ്രസക്തമായു് നില്‍ക്കുന്നതു്. നായകന്റെ രൂപവര്‍ണ്ണനകള്‍ പാടി പുകഴ്ത്തുന്ന നായിക ഈ ഇനം ഭാവാഭിനയപ്രധാനമുള്ളതാണു്. ഇവിടെ ഗാനസാഹിത്യവും ഇതിനു് ഇണങ്ങുന്ന തരത്തിലായിരിക്കണം.

04. വര്‍ണ്ണം
ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനമാണിതു്.
യതോഹസ്ത സ്തതോ ദൃഷ്ടി - കൈ പോകുന്നിടത്തു് കണ്ണും
യ്യതോദൃഷ്ടി സ്തതോ മനഃ - കണ്ണു് പോകുന്നിടത്തു് മനസ്സും
യതോമന സ്തതോ ഭാവോ - മനസ്സു് പോകുന്നിടത്തു് ഭാവവും
യതോഭാവ സ്തതോ രസഃ - ഭാവമുള്ളിടത്തു് രസവും
എന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നു.
മുഖഭാവപ്രകടനവും, മുദ്രകളും, ആംഗികാഭിനയവും ലയിച്ചു് ചേരുമ്പോള്‍ മനോഹാരിത കൂടും.

05. പദം
ലളിതസംഗീതവും ശാസ്ത്രീയസംഗീതവും ചേരുംവണ്ണം കോര്‍ത്തിണക്കി പദം പാടുന്നതിന്റ അകമ്പടിയോടെ നര്‍ത്തകി പ്രേക്ഷകമനസ്സിനെ ലസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിച്ചതത്രേ ഈ ഇനം. പദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഒരു ഭാഗം തന്നെ വിവിധ രൂപത്തില്‍ നര്‍ത്തകി അവതരിപ്പിക്കേണ്ടിയിരിക്കുന്നു.

06. തില്ലാന
തില്ലാനയെന്നാല്‍ പ്രത്യേക അക്ഷരങ്ങല്‍ കോര്‍ത്തിണക്കി ചൊല്‍ക്കെട്ടുകളാക്കി രാഗത്തില്‍ ആലപിക്കുന്ന കൃതിയാണു്. തില്ലാന പാടുമ്പോള്‍ അതിനു് പല്ലവി, അനുപല്ലവി, ചരണം എന്ന ക്രമീകരണമുണ്ടു്. പാട്ടിന്റെ താളത്തിനു അനുസൃതമായി ആണു് നൃത്തം വയ്ക്കുന്നതു്. അംഗവിക്ഷേപങ്ങള്‍ വഴി ഭംഗിയുള്ള ശരിരരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയാണു് ഇവിടെ ചെയ്യുന്നതു്.

07. ശ്ലോകം
ഭക്തിരസം നിറഞ്ഞു തുളുമ്പുന്ന ശ്ലോകത്തോടു് കൂടിയാണു് നൃത്തത്തിലെ അവസാനഭാഗം അവതരിപ്പിക്കുന്നതു്.


.

Sunday, February 27, 2011

ഗീതങ്ങള്‍

സംഗീതഗുരുഭൂതരാല്‍ രചിക്കപ്പെട്ട കര്‍ണ്ണാടക സംഗീതത്തെ കല്‍പ്പിതസംഗീതം എന്നു വിശേഷേിപ്പിക്കുന്നു.
കര്‍ണ്ണാടക സംഗീതപാഠങ്ങളായ ഗീതം, സ്വരജതി, വര്‍ണ്ണം, കീര്‍ത്തനം, കൃതി, പദം, ജാവളി മുതലായവ പരമ്പരാഗതമായി അഭ്യസിച്ചു പോരുന്നവയാണു്.

ഗീതങ്ങള്‍ -

1) സാമാന്യ ഗീതം
2) ലക്ഷണ ഗീതം

സാമാന്യഗീതം -
പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണങ്ങള്‍ ഇല്ല.
ആദ്യവസാനം ഒരേ ഗതിയായിരിക്കും.
വക്രസഞ്ചാരങ്ങളോ സംഗതികളോ ഇല്ല.
രണ്ടു കാലങ്ങളില്‍ മാത്രമേ പാടാറുള്ളു.
ഇവയുടെ പഠനം വരിശകള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷമാണു്
ദൈവസ്തുതിയാണു് സാഹിത്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

ലക്ഷണഗീതം -
രാഗത്തിന്റെ ലക്ഷണം കാണിച്ചിരിക്കും.
ഓരോ താളവട്ടത്തിന്റെയും തുടക്കം ആ രാഗത്തിലെ സ്വരസ്ഥാനങ്ങള്‍ മാറി മാറി ഉപയോഗിക്കപ്പെടുന്നു.

വര്‍ണ്ണങ്ങള്‍

വര്‍ണ്ണങ്ങള്‍ -

രാഗഭാവത്തിനാണു് ഇവിടെ പ്രാധാന്യം.
ഇവിടെ അപൂര്‍വ്വപ്രയോഗങ്ങള്‍, വിശേഷസഞ്ചാരങ്ങള്‍, വിശേഷഗതികള്‍, ജണ്‍ധാട്ടു് എന്നിവ ഉള്‍ക്കൊള്ളുന്നു.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.

വര്‍ണ്ണങ്ങള്‍ മൂന്നു തരം ഉണ്ടു് - താനവര്‍ണ്ണം, പദവര്‍ണ്ണം, ദരുവര്‍ണ്ണം

താനവര്‍ണ്ണം -
പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കു മാത്രമേ സാഹിത്യമുള്ളു.
ശേഷം സ്വരങ്ങള്‍ മാത്രം.
ഒന്നും രണ്ടും കാലങ്ങളില്‍ പാടണം.
മനോധര്‍മ്മം അനുവദനീയമല്ല.
(പട്ടണം സുബ്രഹ്മയ്യരുടെ നവരാഗമാലികയില്‍ - പല്ലവി കേദിരത്തില്‍, അനുപല്ലവി ശങ്കരാഭരണത്തില്‍, മുക്തായിസ്വരം കല്യാണിയിലും + ബേഗഡയിലും, ചരണം കാംബോജിയില്‍, ചരണസ്വരങ്ങള്‍ യദുകാംബോജി + ബിലഹരി + മോഹനം + ശ്രീരാഗം എന്നിങ്ങനെ 9 രാഗങ്ങളിലാണു് ചിച്ചപ്പെടുത്തിയിരിക്കുന്നതു് )
(ദിനരാഗമാലികാവര്‍ണ്ണത്തില്‍ - പല്ലവി ബിലഹരി, അനുപല്ലവി ധന്യാസി, മുക്തായിസ്വരം മധ്യമാവതി + കല്യാണി, ചരണസ്വരങ്ങള്‍ പൂര്‍വ്വികല്യാണി + കേദാരഗൗള + മോഹനം + ഭൂപാളം )
(ഘനരാഗമാലികവര്‍ണ്ണത്തില്‍ - പല്ലവി നാട്ട, അനുപല്ലവി ഗൗള, മുക്തായിസ്വരം വരാളി + ആരഭി, ചരണം ശ്രീരാഗം, ചരണസ്വരങ്ങള്‍ നാരായണഗൗള + നീതിഗൗള + നാട്ടുക്കുറുഞ്ഞി + കേദാരം)

പദവര്‍ണ്ണം -
നൃത്തത്തിനു വേണ്ടി.
നിറച്ചും പദങ്ങള്‍ ആയിരിക്കും. ഉടനീളം സാഹിത്യവുമുണ്ടായിരിക്കും.
ചൗക്കവര്‍ണ്ണങ്ങളെന്നും പറയും.

ദരുവര്‍ണ്ണം -
സ്വരം സാഹിത്യം ജതി എന്നിവ അടങ്ങിയവ.
ചിലതില്‍ സ്വരങ്ങളും ചൊല്‍ക്കെട്ടുകളും മാത്രമേ ഉണ്ടാവൂ. സാഹിത്യം ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.
മധ്യകാലത്തിലാണു് പാടേണ്ടതു്.

സ്വരജതികള്‍

സ്വരജതികള്‍ -

നൃത്തവുമായി ബന്ധപ്പെട്ട സംഗീതശാഖയായു് ആണു് ഇതിന്റെ ഉല്‍ഭവം.
ഇവയ്ക്കു് നിശ്ചിത കാലയളവു് ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണം ഇവിടെ തുടങ്ങുന്നു.
സാഹിത്യമില്ലാതെ സ്വരങ്ങള്‍ മാത്രം ഉപയോഗിക്കുമ്പോള്‍ ഇതിനു് ജതിസ്വരം എന്നു വിശേഷിപ്പിക്കും. സ്വരങ്ങള്‍ക്കൊപ്പം സാഹിത്യ ചേര്‍ത്തു് പാടുമ്പോള്‍ ഇവയ്ക്കു് സ്വരജതികളെന്നു പറയും.

കീര്‍ത്തനങ്ങള്‍

കീര്‍ത്തനങ്ങള്‍ -

ഭക്തിപ്രധാനമാണു് കീര്‍ത്തനങ്ങള്‍.

കൃതികള്‍

സംഗതി

ചിട്ടസ്വരം
മദ്ധ്യമകാലംസാഹിത്യം
സ്വരാക്ഷരപ്രയോഗം
യതിപ്രയോഗം

രാഗമാലിക

വിവിധ

പദം

പദ

ജാവളി

പദങ്ങളെപ്പോലെ തന്നെ......

തില്ലാന

നൃത്തത്തിനു

മുദ്രകള്‍

To add