Sunday, February 27, 2011

ഗീതങ്ങള്‍

സംഗീതഗുരുഭൂതരാല്‍ രചിക്കപ്പെട്ട കര്‍ണ്ണാടക സംഗീതത്തെ കല്‍പ്പിതസംഗീതം എന്നു വിശേഷേിപ്പിക്കുന്നു.
കര്‍ണ്ണാടക സംഗീതപാഠങ്ങളായ ഗീതം, സ്വരജതി, വര്‍ണ്ണം, കീര്‍ത്തനം, കൃതി, പദം, ജാവളി മുതലായവ പരമ്പരാഗതമായി അഭ്യസിച്ചു പോരുന്നവയാണു്.

ഗീതങ്ങള്‍ -

1) സാമാന്യ ഗീതം
2) ലക്ഷണ ഗീതം

സാമാന്യഗീതം -
പല്ലവി, അനുപല്ലവി, ചരണം എന്നീ ക്രമീകരണങ്ങള്‍ ഇല്ല.
ആദ്യവസാനം ഒരേ ഗതിയായിരിക്കും.
വക്രസഞ്ചാരങ്ങളോ സംഗതികളോ ഇല്ല.
രണ്ടു കാലങ്ങളില്‍ മാത്രമേ പാടാറുള്ളു.
ഇവയുടെ പഠനം വരിശകള്‍ക്കും അലങ്കാരങ്ങള്‍ക്കും ശേഷമാണു്
ദൈവസ്തുതിയാണു് സാഹിത്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതു്.

ലക്ഷണഗീതം -
രാഗത്തിന്റെ ലക്ഷണം കാണിച്ചിരിക്കും.
ഓരോ താളവട്ടത്തിന്റെയും തുടക്കം ആ രാഗത്തിലെ സ്വരസ്ഥാനങ്ങള്‍ മാറി മാറി ഉപയോഗിക്കപ്പെടുന്നു.

No comments:

Post a Comment