വര്‍ണ്ണങ്ങള്‍ -
രാഗഭാവത്തിനാണു് ഇവിടെ പ്രാധാന്യം.
ഇവിടെ അപൂര്‍വ്വപ്രയോഗങ്ങള്‍, വിശേഷസഞ്ചാരങ്ങള്‍, വിശേഷഗതികള്‍, ജണ്‍ധാട്ടു് എന്നിവ ഉള്‍ക്കൊള്ളുന്നു.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.
വര്‍ണ്ണങ്ങള്‍ മൂന്നു തരം ഉണ്ടു് - താനവര്‍ണ്ണം, പദവര്‍ണ്ണം, ദരുവര്‍ണ്ണം
താനവര്‍ണ്ണം -
പല്ലവി, അനുപല്ലവി, ചരണം എന്നിവയ്ക്കു മാത്രമേ സാഹിത്യമുള്ളു.
ശേഷം സ്വരങ്ങള്‍ മാത്രം.
ഒന്നും രണ്ടും കാലങ്ങളില്‍ പാടണം.
മനോധര്‍മ്മം അനുവദനീയമല്ല.
(പട്ടണം സുബ്രഹ്മയ്യരുടെ നവരാഗമാലികയില്‍ - പല്ലവി കേദിരത്തില്‍, അനുപല്ലവി ശങ്കരാഭരണത്തില്‍, മുക്തായിസ്വരം കല്യാണിയിലും + ബേഗഡയിലും, ചരണം കാംബോജിയില്‍, ചരണസ്വരങ്ങള്‍ യദുകാംബോജി + ബിലഹരി + മോഹനം + ശ്രീരാഗം എന്നിങ്ങനെ 9 രാഗങ്ങളിലാണു് ചിച്ചപ്പെടുത്തിയിരിക്കുന്നതു് )
(ദിനരാഗമാലികാവര്‍ണ്ണത്തില്‍ - പല്ലവി ബിലഹരി, അനുപല്ലവി ധന്യാസി, മുക്തായിസ്വരം മധ്യമാവതി + കല്യാണി, ചരണസ്വരങ്ങള്‍ പൂര്‍വ്വികല്യാണി + കേദാരഗൗള + മോഹനം + ഭൂപാളം )
(ഘനരാഗമാലികവര്‍ണ്ണത്തില്‍ - പല്ലവി നാട്ട, അനുപല്ലവി ഗൗള, മുക്തായിസ്വരം വരാളി + ആരഭി, ചരണം ശ്രീരാഗം, ചരണസ്വരങ്ങള്‍ നാരായണഗൗള + നീതിഗൗള + നാട്ടുക്കുറുഞ്ഞി + കേദാരം)
പദവര്‍ണ്ണം -
നൃത്തത്തിനു വേണ്ടി.
നിറച്ചും പദങ്ങള്‍ ആയിരിക്കും. ഉടനീളം സാഹിത്യവുമുണ്ടായിരിക്കും.
ചൗക്കവര്‍ണ്ണങ്ങളെന്നും പറയും.
ദരുവര്‍ണ്ണം -
സ്വരം സാഹിത്യം ജതി എന്നിവ അടങ്ങിയവ.
ചിലതില്‍ സ്വരങ്ങളും ചൊല്‍ക്കെട്ടുകളും മാത്രമേ ഉണ്ടാവൂ. സാഹിത്യം ഇല്ല.
ഇതിലെ അംഗങ്ങള്‍ - പല്ലവി, അനുപല്ലവി, മുക്തായിസ്വരം, ചരണം, ചരണസ്വരങ്ങള്‍.
മധ്യകാലത്തിലാണു് പാടേണ്ടതു്.
No comments:
Post a Comment