Friday, December 17, 2010

രാഗഘടന - 72 മേളകര്‍ത്താ രാഗപദ്ധതി

ഓരോരോ രാഗങ്ങളിലും സപ്തസ്വരങ്ങളില്‍ നിന്നും ഇന്നിന്ന സ്വരങ്ങള്‍ ആണെന്നു നിശ്ചയിച്ചിട്ടുണ്ടു്.
ഇതിന്റെ അടിസ്ഥാനത്തിലാണു് മേളകര്‍ത്താരാഗങ്ങള്‍ വിഭജിച്ചിരിക്കുന്നതു്.

രാഗസ്വരങ്ങള്‍ - ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരുക്കുന്ന സ്വരങ്ങള്‍.
അന്യസ്വരങ്ങള്‍ - ആ രാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത സ്വരങ്ങള്‍.

ജനക രാഗങ്ങള്‍ - സമ്പൂര്‍ണ്ണ രാഗങ്ങള്‍ - മേളകര്‍ത്താരാഗങ്ങള്‍

വെങ്കടമഖിയാണിതിന്റെ കര്‍ത്താവു്.

എണ്ണം ക്ലപ്തമാണു് - 36 x 2 = 72 മേളകര്‍ത്താരാഗങ്ങള്‍

ഷോഡശസ്വരങ്ങളെ അടിസ്ഥാനപ്പെടുത്തി ഇവയില്‍ സപ്തസ്വരങ്ങള്‍ ഏഴും അടങ്ങിയിരിക്കുന്നു.
ആരോഹണവും അവരോഹണവും ഒരേ സ്വരങ്ങളിലൂടെ.
മറ്റു രാഗങ്ങളുടെ ജന്മം ഇവയില്‍ നിന്നാണു്.

ഇതില്‍ ഷഡു്ജവും പഞ്ചമവും അചലസ്വരങ്ങളാണു്.
മധ്യമം - ആദ്യത്തെ 36 രാഗങ്ങള്‍ക്കു് ശുദ്ധമധ്യമവും, 37 മുതലുള്ളവയയ്ക്കു് പ്രതിമധ്യമവും.
ബാക്കി രി, ഗ, ധ, നി എന്നീ നാലു സ്വരങ്ങള്‍ക്കും പല വകഭേദം വരാം.
രി, ഗ എന്നീ സ്വരങ്ങള്‍ ഒരു ചക്രത്തിനുള്ളിലുള്ള ആറു രാഗങ്ങളിലും ഒരു പോലെ ആയിരിക്കും.
ധൈവതത്തിനും നിഷാദത്തിനും മാത്രം മാറ്റം വരുന്നു.

ജന്യരാഗങ്ങള്‍

ഇവ ജനകരാഗങ്ങളില്‍ നിന്നും ജനിക്കുന്നവ.


മേളകര്‍ത്താരാഗ പദ്ധതി

6 രാഗങ്ങള്‍ വീതം അടങ്ങിയ 12 ചക്രങ്ങളായി ഇവയെ തരം തിരിച്ചിരിക്കുന്നു.

ആദ്യത്തെ 6 ചക്രങ്ങള്‍ക്കു് പൂര്‍വ്വമേളം എന്നും
അതിനു ശേഷമുള്ള 6 ചക്രങ്ങള്‍ക്കു് ഉത്തരമേളം എന്നും പറയും.

പൂര്‍വ്വമേളത്തില്‍ ശുദ്ധമധ്യമവും (കോമളമധ്യമം)
ഉത്തരമേളത്തില്‍ പ്രതിമധ്യമവും (തീവ്രമധ്യമം) എന്നതാണു് ഇവ തമ്മിലുള്ള വെത്യാസം.

ചക്രങ്ങള്‍
1. ഇന്ദുചക്രം - ചന്ദ്രനെ സൂചിപ്പിക്കുന്നു - അതു് ഒന്നല്ലേ ഉള്ളു
2. നേത്രചക്രം - കണ്ണിനെ സൂചിപ്പിക്കുന്നു - അവ രണ്ടു്
3. അഗ്നിചക്രം - മൂന്നു് ദിവ്യാഗ്നികളെ - അഗ്നി, സൂര്യന്‍, മിന്നല്‍
4. വേദചക്രം - നാലു് വേദങ്ങളെ - ഋഗു്വേദ, യജുര്‍വേദ, സമവേദ, അതവര്‍വേദ
5. ബാണചക്രം - പഞ്ചബാണത്തെ - മന്മഥന്റെ അഞ്ചുബാണങ്ങളെ - അരവിന്ദം, അശോകം, ചൂതം, മല്ലിക, നീലോല്‍പ്പലം എന്നിങ്ങനെ കാമദേവന്റെ ബാണങ്ങള്‍ അ‍ഞ്ചു്.
6. ഋതുചക്രം - ആറു് ഋതുക്കളെ - വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്തു്, ഹേമന്തം, ശിശിരം.
7. ഋഷിചക്രം - സപ്തഋഷികളെ - ഗൗതമന്‍, ഭരദ്വജന്‍, വിശ്വാമിത്രന്‍, ജമദഗ്നി, വസിഷ്ടന്‍, കാശ്യപന്‍, അദ്രി എന്നിങ്ങനെ ഏഴു ഋഷികള്‍.
8. വസുചക്രം - അഷ്ടവസുക്കളെ - ആപ, ധ്രുവ, സോമ, ധര, അനില, അനല, പ്രാദ്വിത, പ്രഭാസ എന്നിങ്ങനെ എട്ടു് വസുക്കള്‍.
9. ബ്രഹ്മചക്രം - അംഗീരസ്സു്, അത്രി, കൃതു, പുലസ്യ, ബലഹ, ഭൃഗു, മരീചി, വസിഷ്ഠ, ദക്ഷ എന്നിങ്ങനെ ഒമ്പതു ബ്രാഹ്മണര്‍.
10 . ദിശിചക്രം - പത്തു് ദിക്കുകളെ - കിഴക്കു്, പടിഞ്ഞാറു്, തെക്കു്, വടക്കു്, വടക്കു-കിഴക്കു്, കിഴക്കു-തെക്കു്, തെക്കു പടിഞ്ഞാറു്, വടക്കുപടിഞ്ഞാറു്, ആകാശം, പാതാളം എന്നീ ദിശകള്‍.
11. രുദ്രചക്രം - പതിനൊന്നു് രുദ്രന്മാര്‍ . അജ, ഏകപാദ, അഹിര്‍ബുധിനി, ദ്വാഷ, രുദ്ര, ഹര, ശംബു, ത്ര്യയംബക, അപരാജിത, ഈശാന, ത്രിഭുവന.
12. ആദിത്യചക്രം - ആദിത്യന്മാര്‍ പന്ത്രണ്ടു്- മിത്ര, രവി, സൂര്യ, ഭാനു, കോക, ഭൂഷ, ഹിരണ്യഗര്‍ഭ, മരീചി, ആദിത്യ, സവിത്ര, അര്‍ക്ക, ഭാസ്ക്കര.

No comments:

Post a Comment