Wednesday, August 29, 2012
ഭരതനാട്ട്യസംഗീതം
ഭരതനാട്യശാസ്ത്രവുമായി ബന്ധിപ്പിക്കാതെ ഈ ഗാനശൈലിയെപ്പറ്റി വിവരിക്കുക അസാധ്യമാണു്.
01. അലാരിപ്പു്:
ഭരതനാട്യത്തില്‍ അലാരിപ്പു് എന്നാല്‍ ഈശ്വരനേയും ഗുരുക്കന്മാരേയും സദസ്യരേയും വന്ദിച്ചു് നൃത്തം തുടങ്ങുന്ന രീതിയാണു്.
02. ജതിസ്വരം:
ഭരതനാട്യത്തിലെ രണ്ടാമത്തെ ഇനമായ ജതിസ്വരം എന്നതു് ഭരതനാട്ട്യനൃത്തസംഗീതവുമായി ബന്ധപ്പെട്ട ഗാനനൃത്ത രീതിയാണു്. നൃത്തരീതിയില്‍ ഇതില്‍ ഭാവാഭിനയം ഇല്ല. ചില രാഗതാളലയത്തില്‍ തില്ലാന പാട്ടുകളൊടൊപ്പം സാഹിത്യമില്ലാതെ സ്വരസഞ്ചയങ്ങളുടെ അകമ്പടിയോടെ ചുവടുകളും മുദ്രകളും മാത്രം പ്രദര്‍ശിപ്പിക്കുന്ന നാട്യ രീതിയാണിവിടെ പ്രയോഗത്തില്‍ വരുന്നതു്. (നൃത്തത്തോടൊപ്പം കാവ്യമോ ഭക്തിഗാനമോ ദേവഗാനമോ ചേരുമ്പോള്‍ അതിനു് ശബ്ദം എന്നു പറയും.) ജതിസ്വരം എന്നാല്‍ അതു് ഒരു സംഗീതകൃതിയാണു്. ഇതില്‍ പല്ലവിയും അനുപല്ലവിയും അടങ്ങിയിരിക്കുന്നു. പല്ലവി പാടുന്നതു് വിളംബരകാലത്തിലും അനുപല്ലവി ദ്രുതതാളത്തിലും ആണു് ആലപിക്കുന്നതു്. മിക്ക ജതിസ്വരങ്ങളും ആദി, രൂപകം, മിശ്രചാപ്പു് എന്നീ താളങ്ങളിലും ചിലപ്പോള്‍ രാഗമാലികയായും രചിക്കപ്പെട്ടിട്ടുണ്ടു്.
03. ശബ്ദം:
ശൃംഗാരഭാവമാണിവിടെ പ്രസക്തമായു് നില്‍ക്കുന്നതു്. നായകന്റെ രൂപവര്‍ണ്ണനകള്‍ പാടി പുകഴ്ത്തുന്ന നായിക ഈ ഇനം ഭാവാഭിനയപ്രധാനമുള്ളതാണു്. ഇവിടെ ഗാനസാഹിത്യവും ഇതിനു് ഇണങ്ങുന്ന തരത്തിലായിരിക്കണം.
04. വര്‍ണ്ണം
ഭരതനാട്യത്തിലെ ഏറ്റവും മനോഹരമായ ഇനമാണിതു്.
യതോഹസ്ത സ്തതോ ദൃഷ്ടി - കൈ പോകുന്നിടത്തു് കണ്ണും
യ്യതോദൃഷ്ടി സ്തതോ മനഃ - കണ്ണു് പോകുന്നിടത്തു് മനസ്സും
യതോമന സ്തതോ ഭാവോ - മനസ്സു് പോകുന്നിടത്തു് ഭാവവും
യതോഭാവ സ്തതോ രസഃ - ഭാവമുള്ളിടത്തു് രസവും
എന്ന തത്വം ഇവിടെ പാലിക്കപ്പെടുന്നു.
മുഖഭാവപ്രകടനവും, മുദ്രകളും, ആംഗികാഭിനയവും ലയിച്ചു് ചേരുമ്പോള്‍ മനോഹാരിത കൂടും.
05. പദം
ലളിതസംഗീതവും ശാസ്ത്രീയസംഗീതവും ചേരുംവണ്ണം കോര്‍ത്തിണക്കി പദം പാടുന്നതിന്റ അകമ്പടിയോടെ നര്‍ത്തകി പ്രേക്ഷകമനസ്സിനെ ലസാസ്വാദനത്തിലെത്തിക്കുക എന്ന ഉദ്ദേശത്തോടെ രചിച്ചതത്രേ ഈ ഇനം. പദങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ഒരു ഭാഗം തന്നെ വിവിധ രൂപത്തില്‍ നര്‍ത്തകി അവതരിപ്പിക്കേണ്ടിയിരിക്കുന്നു.
06. തില്ലാന
തില്ലാനയെന്നാല്‍ പ്രത്യേക അക്ഷരങ്ങല്‍ കോര്‍ത്തിണക്കി ചൊല്‍ക്കെട്ടുകളാക്കി രാഗത്തില്‍ ആലപിക്കുന്ന കൃതിയാണു്. തില്ലാന പാടുമ്പോള്‍ അതിനു് പല്ലവി, അനുപല്ലവി, ചരണം എന്ന ക്രമീകരണമുണ്ടു്. പാട്ടിന്റെ താളത്തിനു അനുസൃതമായി ആണു് നൃത്തം വയ്ക്കുന്നതു്. അംഗവിക്ഷേപങ്ങള്‍ വഴി ഭംഗിയുള്ള ശരിരരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയാണു് ഇവിടെ ചെയ്യുന്നതു്.
07. ശ്ലോകം
ഭക്തിരസം നിറഞ്ഞു തുളുമ്പുന്ന ശ്ലോകത്തോടു് കൂടിയാണു് നൃത്തത്തിലെ അവസാനഭാഗം അവതരിപ്പിക്കുന്നതു്.
.
Subscribe to:
Post Comments (Atom)
No comments:
Post a Comment