1. സ്വരങ്ങള്‍
2. അരോഹവരോഹണങ്ങള്‍
3. അന്യസ്വരങ്ങള്‍
4. വിശേഷപ്രയോഗങ്ങള്‍
ഇതില്‍ വിശേഷപ്രയോഗങ്ങള്‍ :-
a) സ്ഥായം അധവാ ഠായം
b) ഗമകങ്ങള്‍
c) ഗ്രഹ, ജീവ, ന്യാസ, അംശസ്വരങ്ങള്‍
d) വാദി, സംവാദി, വിവാദി, അനുവാദി സ്വരങ്ങള്‍
e) രാഗകാലങ്ങള്‍
ഇനി ഇവ ഓരോന്നും പ്രത്യേകം പരിശോധിക്കാം.
സ്വരങ്ങള്‍
രാഗങ്ങള്‍ക്കു് ഓരോന്നിനും അതാതിന്റെ വ്യക്തിമുദ്ര നല്‍കുന്നതു് അവയിലടങ്ങിയിരിക്കുന്ന സ്വരങ്ങളാണു്. ദ്വാദശസ്വരങ്ങള്‍ എല്ലാം ഒരു രാഗത്തില്‍ ഒരിക്കലും വരില്ല. എന്നാല്‍ ഏറ്റവും കുറഞ്ഞതു് 5 സ്വരങ്ങള്‍ എങ്കിലും ഒരു രാഗത്തില്‍ അടങ്ങിയാല്‍ മാത്രമേ അതിനു സംഗീതാത്മകത വരികയുള്ളു. എന്നാല്‍ ഏതു രാഗമെടുത്താലും മധ്യമം അല്ലെങ്കില്‍ പഞ്ചമം ഇതിലേതെങ്കിലും ഒരെണ്ണം ഇല്ലാത്ത രാഗം കുറവാണു്.
ആരോഹണം-അവരോഹണം
ഒരു രാഗത്തില്‍ അടങ്ങിയിരിക്കുന്ന സ്വരങ്ങള്‍ മുകളിലോട്ടും താഴോട്ടും ചില നിയമങ്ങള്‍ക്കു് വിധേയമായി പാടുന്ന രീതിയാണിതു്.
അന്യസ്വരങ്ങള്‍
രാഗത്തില്‍ സ്വതവേ ഇല്ലാത്തതും എന്നാല്‍ ചില നിയമങ്ങള്‍ക്കു് വിധേയമായി നേരിയ തോതില്‍ വരുന്ന സ്വരങ്ങള്‍.
സ്ഥായം അധവാ ഠായം
രാഗത്തിന്റെ ഛായ അടങ്ങിയ പ്രയോഗം.
ഗ്രഹസ്വരം
ഒരു രാഗം ഏതു സ്വരത്തിലാണോ ആരംഭിക്കുന്നതു് എന്നു് വെച്ചാല്‍ അതാണു് ആ രാഗത്തിന്റെ ഗ്രഹസ്വരം. ഉദാ: ഹംസധ്വനിയും മോഹനവും ആരംഭിക്കുന്നതു് ഗാന്ധാരത്തിലായതിനാല്‍ ആ രാഗത്തിന്റെ ഗ്രഹസ്വരം ഗാന്ധാരം എന്നു പറയും.
ജീവസ്വരം അധവാ രാഗച്ഛായസരം
രാഗത്തിന്റെ വ്യക്തിത്വത്തെ സ്പഷ്ടമാക്കുന്ന സ്വരം.
ന്യാസസ്വരം അധവാ പ്രയോഗാന്ത്യസ്വരം
ഗ്രഹസ്വരത്തിനു വിപരീതമായി, ഇതു് രാഗാലാപനം പര്യവസാനിക്കുന്ന സ്വരം. മിക്ക രഗാങ്ങളിലും ഇതു് ഷഡു്ജം ആയിരിക്കും. എന്നാല്‍ ഇതു് ശങ്കരാഭരണത്തില്‍ നിഷാദവും, സാവേരിയില്‍ ധൈവതവും, ഭൈരവിയില്‍ പഞ്ചമവും etc
അംശസ്വരം
ഒരു രാഗത്തിലെ വ്യക്തിത്വം എടുത്തു കാട്ടുകയും അതോടൊപ്പം വിശ്രാന്തിസ്വരം ആയി ഭവിക്കുകയും ചെയ്യുന്ന സ്വരം. അതായതു് അവയ്ക്കു ചുറ്റും ആലാപനം നെയ്തെടുക്കാന്‍ പറ്റുന്ന സ്വരം.
No comments:
Post a Comment